എല്ലാം ഒരു കിനാവു പോലെ
4 reviews
കലാലയം ഒരു കാഴ്ചബംഗ്ലാവുപോലെയാണ്. ചാരത്തുനിന്നും ദൂരത്തുനിന്നും വിജ്ഞാനകുതുകികളായി കടന്നെത്തുന്ന കുമാരീകുമാരന്മാർ ഇണങ്ങിയും പിണങ്ങിയും തട്ടിയും മുട്ടിയും തലോടിയും ഇടകലർന്നു കലമ്പുന്ന വിചിത്രലോകം ! അതിനിടയിൽ അവരെ മേയ്ക്കാൻ ഒരുമ്പെട്ടിറങ്ങിയ പരിശീലകരുടെ വൈചിത്ര്യമാർന്ന ചിട്ടവട്ടങ്ങൾ. ജീവിതസമരത്തിൻറെ ഈ കൂട്ടപ്പൊരിച്ചിലിൽ ചിലർ ഉയരങ്ങളിലെത്തുന്നു... മറ്റുചിലർ കാടുകയറുന്നു... പുതിയ തലമുറയുടെ ചൂടും ചൂരും പകരുന്ന കുറേ അനുഭവങ്ങളുടെ ജാലകക്കാഴ്ച കാണാൻ അനുവാചകരെ മാടിവിളിക്കുകയാണ്...